Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lost Legs

കാ​ലു​ക​ൾ നഷ്‌ടപ്പെട്ടവരെ കൈ​വി​ടി​ല്ല: ചെന്നിത്തല

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹൈ​​​വേ പ​​​ട്രോ​​​ളിം​​​ഗി​​​നി​​​ടെ കാ​​​ഞ്ഞ​​​ങ്ങാ​​​ട് നി​​​ർ​​​ത്തി​​​യി​​​ട്ട പോ​​​ലീ​​​സ് ജീ​​​പ്പി​​​ൽ കാ​​​റി​​​ടി​​​ച്ചു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ കാ​​​ലു​​​ക​​​ൾ മു​​​റി​​​ച്ചു മാ​​​റ്റേ​​​ണ്ടി​​​വ​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ചി​​​കി​​​ത്സ​​​യ്ക്ക് പോ​​​ലീ​​​സ് വെ​​​ൽ​​​ഫെയ​​​ർ ബ്യൂ​​​റോ​​​യി​​​ൽ നി​​​ന്ന് പ​​​ണം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ വീ​​​തം ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കും.

സൂ​​​ര​​​ജ്, അ​​​ലോ​​​ഷ്യ​​​സ് എ​​​ന്നീ പോ​​​ലീ​​​സു​​​കാ​​​ർ മം​​​ഗ​​​ളൂ​​​രു​​​വി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്. അ​​​വ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​സ്ഥി​​​തി സം​​​ബ​​​ന്ധി​​​ച്ചു മ​​​ന്ത്രി വി​​​വ​​​ര​​​ങ്ങ​​​ൾ തേ​​​ടി. മെ​​​ച്ച​​​പ്പെ​​​ട്ട ചി​​​കി​​​ത്സ ഉ​​​റ​​​പ്പാ​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു.

തി​​​രി​​​കെ ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്പോ​​​ൾ അ​​​നു​​​യോ​​​ജ്യ​​​മാ​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ൽ ജോ​​​ലി ഉ​​​റ​​​പ്പാ​​​ക്കും. ഡ്യൂ​​​ട്ടി​​​ക്കി​​​ട​​​യി​​​ൽ അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ടു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ക​​​രു​​​ത​​​ലോ​​​ടെ ചേ​​​ർ​​​ത്തു നി​​​ർ​​​ത്തു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up